സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ് എഫ് ഐ പോസ്റ്റ്‌ ഓഫീസ് മാർച്ച്

സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി പോസ്റ്റ്‌ ഓഫീസ് മാർച്ച് നടത്തി. മാർച്ച്‌ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അധ്യക്ഷയായി ഏരിയ പ്രസിഡന്റ്‌ അഭിനവ് സംസാരിച്ചു. മാർച്ചിന് സ്വാഗതം പറഞ്ഞുകൊണ്ട് ഏരിയ ജോ സെക്രട്ടറി അശ്വിൻ സി കെ യും നന്ദി പറഞ്ഞു കൊണ്ട് ജില്ലാ കമ്മിറ്റി അംഗം ദേവനന്ദയും സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ്‌ അനുനാഥ്‌ സെക്രട്ടറിയേറ്റ് അംഗം അമൽദേവ്, ശ്രീഹരി,എന്നിവർ മാർച്ചിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published.