മേലൂർ ദാമോദരൻ ലൈബ്രറിയിൽ വായനാപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ഐ. വി. ദാസ് അനുസ്മരണവും ‘സദയം’ സിനിമയെ മുൻനിർത്തി എം. ടി. യുടെ തിരക്കഥകളെക്കുറിച്ചുള്ള ചർച്ചയും സംഘടിപ്പിച്ചു. നാടക സംവിധായകനും നടനുമായ രാഖേഷ് പുല്ലാട്ട് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറികളെ വായനയോടൊപ്പം സാമൂഹികപ്രവർത്തനത്തിലേക്ക് കൂടി വ്യാപിപ്പിച്ചു എന്നതായിരുന്നു ഐ. വി. ദാസിന്റെ മഹത്തായ സംഭാവനയെന്ന് രാഖേഷ് പുല്ലാട്ട് ചൂണ്ടിക്കാട്ടി. എം. ടി. യുടെ തിരക്കഥകൾ പരാജയപ്പെട്ട മനുഷ്യരിലൂടെ ജീവിതമെന്തെന്ന് കാണിച്ചുതരുന്നവയാണെന്നും അവ ഓരോന്നും ഭാവി തലമുറകളിലെ സിനിമാ പ്രവർത്തകർക്കുള്ള ടെക്സ്റ്റുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലാമംഗലത്ത് കരുണാകരൻ, കുറ്റിയിൽ എം. പി. ശ്രീധരൻ, പി. ആർ. രൺദീപ്. കെ. വി. വിജയകുമാർ, മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു. കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ശശി കണ്ണിയത്ത് സ്വാഗതവും അപർണ്ണ വാസുദേവൻ നന്ദിയും പറഞ്ഞു.
