വെങ്ങളം: വെങ്ങളം ദേശീയപാതയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെ . കോഴിക്കോട് നിന്ന് കണ്ണൂർ ഇരിട്ടിയിലേക്ക് പോകുന്ന ദീർഘദൂര ബസാണ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടത്തിൽപ്പെട്ടത്.
വെങ്ങളം യു.പി. സ്കൂളിന് സമീപത്തുള്ള പാലത്തിൽ എത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് കൈവരിയിലേക്ക് കയറിയതായാണ് വിവരം. ബസിന്റെ മുൻഭാഗം പാലത്തിന്റെ കൽവരിയിലേക്കാണ് കയറിയത്. അമിതവേഗതയിലായിരുന്നു ബസെന്ന് ദൃക്സാക്ഷികൾ പറയുന്നു
അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. അപകടസ്ഥലത്തെ സമീപവാസികളും വഴിയിലൂടെ കടന്നുപോയ മറ്റ് യാത്രക്കാരും ഇടപെട്ട് പരിക്കേറ്റവരെ പുറത്തെടുത്തു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.