തൃശ്ശൂരിൽ വെച്ച് നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ അഞ്ചു മെഡലുകൾ നേടി ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിലെ താരങ്ങൾ. രണ്ടു സ്വർണവും മൂന്ന് വെള്ളിയുമടങ്ങുന്നതാണ് ചക്കാലക്കൽ അക്കാദമിയിൽ നിന്നുള്ള താരങ്ങളുടെ നേട്ടം. ചാമ്പ്യൻഷിപ്പിൽ കേരളമാണ് ജേതാക്കൾ. തുടർച്ചയായി 31 -ാമത്തെ വർഷമാണ് കേരളം ജേതാക്കളാവുന്നത്.
കെ മുഹമ്മദ് റാനിഷ് (അണ്ടർ 23, 55 കിലോ ഗ്രാം), പി ആദിൽ റമീസ് (അണ്ടർ 23, 50 കിലോ ഗ്രാം) എന്നിവർ സ്വർണവും പി വൈഘാ വിനീഷ് (ജൂനിയർ, 45 കിലോ ഗ്രാം) വിഭാഗത്തിൽ വെള്ളിയും കെ ആയിഷ നജ (ജൂനിയർ 55 കിലോഗ്രാം) ഇടതു കൈ, വലതുകൈ വിഭാഗത്തിൽ വെള്ളി മെഡലുകളും നേടി.
മെഡൽ ജേതാക്കളായ നാല് താരങ്ങളെയും അടുത്ത വർഷം ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇ. റോഷിത്താണ് പരിശീലകൻ .