കോഴിക്കോട് – പാലക്കാട് എക്സ്പ്രസ്സ് പ്രതിദിന സർവീസാക്കി

കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ് (06071), പാലക്കാട് ജങ്‌ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06031) ട്രെയിനുകൾ ഇനി ദിവസവും സർവീസ് നടത്തും. നേരത്തേ ഈ ട്രെയിനുകൾ ആഴ്‌ചയിൽ അഞ്ചുദിവസം മാത്രമാണ്‌ സർവീസ്‌ നടത്തിയിരുന്നത്‌. കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ് രാവിലെ 10.10 ന്‌ കോഴിക്കോട്ടുനിന്നും പുറപ്പെടും. ഉച്ചക്ക് 1.05-ന് പാലക്കാട്ടെത്തും. ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ നിർത്തും.

പാലക്കാട്-കണ്ണൂർ അൺ റിസർവ്ഡ് സ്പെഷ്യൽ (06031) ഉച്ചയ്ക്ക് 1.50-ന് പാലക്കാട്ടുനിന്ന് പുറപ്പെടും. രാത്രി 7.40-ന് കണ്ണൂരിലെത്തും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിൽ നിർത്തും.

കണ്ണൂരിൽനിന്നുള്ള അൺ റിസർവ്ഡ് സ്പെഷ്യൽ (06032) എല്ലാ ദിവസവും രാവിലെ 7.40-ന് ആണ് പുറപ്പെടുക. 9.35-ന് കോഴിക്കോട്ടെത്തും. ഈ വണ്ടിയാണ് 06071 എന്ന നമ്പറിൽ കോഴിക്കോട്ടുനിന്ന് പുറപ്പെടുക.

അതേസമയം ശനിയാഴ്ചകളിൽ സർവീസ് നടത്തിയിരുന്ന കോഴിക്കോട്-ഷൊർണൂർ-കണ്ണൂർ(06179/06075) പ്രതിവാര സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. കോഴിക്കോട്-പാലക്കാട് റൂട്ടിൽ പകൽ ട്രെയിനുകൾ തീരെയില്ലെന്ന പരാതിക്ക് പരിഹാരമായാണ് കഴിഞ്ഞ മാസം 23 മുതൽ സ്പെഷ്യൽ ട്രെയിൻ സർവീസ് തുടങ്ങിയത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

ചെറുവണ്ണൂരിൽ മാധ്യമ പ്രവർത്തകനുമേൽ കയ്യേറ്റം; ഐആർഎംയുവിന്റെ ശക്തമായ പ്രതിഷേധം

Latest from Main News

ഹരിതചട്ടം: പരിശോധന കർശനമാക്കി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്; 550 കിലോ നിരോധിത ഫ്ലക്സ് പിടികൂടി

  ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം കർശനമാക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധന തുടരുന്നു. വൻകിട പ്രിന്റിങ് മറ്റീരിയൽ

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്. വാഹനം തെന്നിമാറാനും കൂട്ടിയിടിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ, ശ്രദ്ധയോടെയുള്ള

ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ

ശബരിമല അന്നദാനത്തിന് പായസത്തോട് കൂടിയുള്ള കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും

പയ്യന്നൂരിലെ ബോംബേറിൽ സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും പിഴയും

കണ്ണൂർ പയ്യന്നൂരിൽ പൊലിസിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതികൾക്ക് 20 വർഷം തടവും പിഴയുംശിക്ഷ വിധിച്ചു. പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ്