10 വർഷമായി പള്ളിക്കരയിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ദിശ പാലിയേറ്റീവിന്റെ ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മുണ്ട് ചലഞ്ച് ജൂലൈ 01 മുതൽ ഓഗസ്റ്റ് 31 വരെ നടക്കും.
പാലിയേറ്റീവ് & ഹോം കെയർ, സൗജന്യ പ്രഷർ, ഷുഗർ പരിശോധന, മെഡിക്കൽ ഉപകരണം, നിർധനരായ രോഗികൾക്ക് സൗജന്യ മെഡിസിൻ വിതരണം, ആംബുലൻസ് സർവ്വീസ് തുടങ്ങിയ സേവനങ്ങൾ ദിശ പാലിയേറ്റിവിൽ ലഭ്യമാണ്.