മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വിരുന്നു കണ്ടി പീടിയേക്കൽ സജീവൻ (54) ആണ് മരിച്ചത്. മൽസ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം, വിദഗ്ദചികിൽസക്കായി മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.ഭാര്യ. കവിത. മക്കൾ. ആദർശ് , അഭിനന്ദ്. സജീവന്റെ നിര്യാണത്തിൽ അനുശോചിച്ച്  വെള്ളിയാഴ്ച ഹാർബറിൽ ഹർത്താലാചരിക്കും.

Leave a Reply

Your email address will not be published.