ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി. ഒരിക്കൽ ഉപേക്ഷിച്ച കൈകളിൽ അവൾ മുറുകെപ്പിടിച്ചു. മംഗളേശ്വറും രഞ്ജിതയും തങ്ങളുടെ ‘നിധി’യെ നെഞ്ചോടു ചേർത്തു. അമ്മ രഞ്ജിത, നിധിയുടെ നെറ്റിയിൽ നൽകിയ ഉമ്മ നൽകി.
ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കേരളത്തിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ മാതാപിതാക്കൾക്കു കൈമാറുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) പ്രതിനിധികൾ സാക്ഷികളായി. കേരളം സ്നേഹം പകർന്നു കാത്ത ‘നിധി’ രക്ഷിതാക്കൾക്കൊപ്പം ജീവിക്കും.
