കക്കയം മുപ്പതാംമൈലില്‍ പഞ്ചവടിയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അശ്വിന്‍ മോഹൻറെ മൃതദേഹം കണ്ടെത്തി. അശ്വിന്‍ മുങ്ങിപ്പോയതിന് ഏതാണ്ട് 100 മീറ്റര്‍ അകലെയായാണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ അശ്വിന്‍ ഒഴുക്കില്‍പ്പെട്ടത്. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
