ഇരുട്ടിലാവില്ല ഗ്രാമങ്ങള്‍; കുറ്റ്യാടി മണ്ഡലത്തിലെ 53 ഇടങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റൊരുങ്ങി

കുറ്റ്യാടി മണ്ഡലത്തിലെ ഗ്രാമങ്ങളില്‍ ഇനി മിനിമാസ്റ്റ് ലൈറ്റിന്റെ പുതുവെളിച്ചം. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ ചെലവിട്ട് എട്ട് പഞ്ചായത്തുകളിലെ 53 കേന്ദ്രങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. മണിയൂര്‍, തിരുവള്ളൂര്‍, കുറ്റ്യാടി പഞ്ചായത്തുകളില്‍ ലൈറ്റുകളുടെ സമര്‍പ്പണം നടന്നു. വരുംദിവസങ്ങളില്‍ ബാക്കിയുള്ള അഞ്ച് പഞ്ചായത്തുകളിലും ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ നടക്കും. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗമാണ് നിര്‍വഹണം നടത്തിയത്.

ആയഞ്ചേരി പഞ്ചായത്തില്‍ കല്ലേരിപ്പാലം, പൊയില്‍പ്പാറ, കെ വി പീടിക, കടമേരിതെരു പഞ്ചായത്ത് ഓഫീസ്, ചേറ്റുക്കെട്ടി, തിരുവള്ളൂര്‍ പഞ്ചായത്തില്‍ ചിറമുക്ക്, അഞ്ചുമുറി, തിരുവള്ളൂര്‍ പോസ്റ്റ് ഓഫീസ് ജങ്ഷന്‍, മേക്കോത്ത് അമ്പലമുക്ക്, വള്ള്യാട് പള്ളി പരിസരം, മീങ്കണ്ടി ബസ് സ്റ്റോപ്പിന് സമീപം, മംഗലാട് വള്ളിയാട് റോഡ്, കുന്നുമ്മല്‍ പഞ്ചായത്തില്‍ കൈവേലി റോഡ് ജങ്ഷന്‍, കൈവേലി റോഡ് പനയന്റെ മുക്ക് ജങ്ഷന്‍, മലയില്‍ പീടിക ജങ്ഷന്‍, മൊകേരി കായക്കൊടി ജങ്ഷന്‍, മുറുവശ്ശേരി മുക്ക്, മൊകേരി കോളേജിന് മുന്‍വശം, വില്യാപ്പള്ളി പഞ്ചായത്തില്‍ ചേരിപ്പൊയില്‍, കൂട്ടങ്ങാരം, ചല്ലിവയല്‍ കാവില്‍ റോഡ്, കുട്ടോത്ത് കാവില്‍ റോഡ്, കീഴല്‍മുക്ക്, കൊളത്തൂര്‍ ചന്ദ്രിക വായനശാല എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത്.

കുറ്റ്യാടി പഞ്ചായത്തില്‍ പുതിയ സ്റ്റാന്‍ഡ് പരിസരം, ഒരിയോട്ടു ബസ്‌സ്റ്റോപ്പ്, വളയന്നൂര്‍, കുളമുള്ളതില്‍ പീടിക, കക്കട്ടില്‍ പീടിക, പൊയില്‍മുക്ക്, വട്ടക്കണ്ടി പാറ, വേളം പഞ്ചായത്തില്‍ പള്ളിയത്ത് ചുങ്കം, ചന്തമുക്ക് ഓഫീസ് പരിസരം, പൂമുഖം, ഭജനമഠം, മണിമല സിഐടിയു ഓഫീസ് പരിസരം, കൂളിക്കുന്ന് വായനശാല പരിസരം, കേളോത്ത് മുക്ക്, പുറമേരി പഞ്ചായത്തില്‍ സിറ്റിപ്പാലം ലൈറ്റ്, പോസ്റ്റ് ഓഫീസ് പരിസരം, വെള്ളൂര്‍ റോഡ്, പുതിയെടുത്ത് താഴെ, മത്തത്ത് മുക്ക്, പെരുമുണ്ടച്ചേരി, അരൂര്‍ മലമ്മല്‍ താഴെ, തൈക്കണ്ടി മുക്ക് മലയാടപ്പൊയില്‍ താഴെ, മണിയൂര്‍ പഞ്ചായത്തില്‍
അട്ടക്കുണ്ട് പാലം ജങ്ഷന്‍, വെട്ടില്‍പീടിക പാലയാട് എസ് സി കോളനി, നടുവയല്‍, പുന്നോളിമുക്ക്, ചങ്ങരോത്ത് താഴെ ഭാഗം, എംഎച്ച്ഇഎസ് കോളേജ് ജങ്ഷന്‍, പിലാത്തോട്ടം നവോദയ ജങ്ഷന്‍ എന്നിവിടങ്ങളിലും മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കീം ഫലം റദ്ദാക്കി; റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി

Next Story

പഠിച്ച് പഠിച്ച് വക്കീലാകണം; 77ാം വയസ്സില്‍ ഒരുങ്ങിയിറങ്ങി നാരായണന്‍

Latest from Main News

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,