ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ് 13 ന് രാവിലെ 9 മണിക്ക് ബാലുശ്ശേരി ജി എൽ പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. നന്മ സംസ്ഥാന കമ്മിറ്റി വർക്കിങ് പ്രസിഡന്റ് വിൽസൺ സാമുവൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിനിമാതാരം അഞ്ജന പ്രകാശ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കലാമണ്ഡലം സത്യവ്രതൻ, ഹരീന്ദ്രനാഥ് ഇയ്യാട്, ഷിബു മുത്താട്ട്, രാജീവൻ മഠത്തിൽ, പരീദ് കോക്കല്ലൂർ, ഷൈലജ കുന്നോത്ത് എന്നിവർ പങ്കെടുക്കും.
ഉദ്ഘാടനസമ്മേളനം, പ്രതിനിധി സമ്മേളനം, ക്ഷേമനിധി ക്ലാസ്സും ഉണ്ടാകും. ഉച്ചക്ക് 2 മണി മുതൽ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.
സ്വാഗതസംഘം ചെയർമാൻ ജെ പി നന്മണ്ടയും കൺവീനർ ധനേഷ് ഉള്ളിയേരിയുമാണ്
