കോഴിക്കോട്: കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ജീവനക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട CPM ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണം എന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ദിനേശൻ ആവശ്യപ്പെട്ടു. CPM അതിക്രമത്തിനെതിരെ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ചേർന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ബ്രാഞ്ച് പ്രസിഡണ്ട് രമേശൻ. കെ.ടി, സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് സജീവൻ പൊറ്റക്കാട്, സെക്രട്ടറി പി.കെ സന്തോഷ്, ട്രഷറർ നിഷാന്ത്,ജില്ലാ കൗൺസിൽ അംഗം വിജിത്ത്, ലിജിന ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചു.
