കോഴിക്കോട്: ഫറോക്ക് – ചെറുവണ്ണൂരിൽ സ്വകാര്യ ഡെൻറ്റൽ ക്ലിനിക്ക് സമരാനുകൂലികൾ ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ 24 ന്യൂസ് റിപ്പോർട്ടറും ഐആർഎംയു ഫറൂക്ക് റിപ്പോർട്ടറുമായ മുസമ്മിൽ എന്ന റിപ്പോർട്ടർക്ക് നേരെ മുപ്പതോളം വരുന്ന സമരാനുകൂലികൾ ആക്രമണം നടത്തുകയായിരുന്നു. തിരിച്ചറിയൽ കാർഡ് കഴുത്തിൽ ധരിച്ചു കൊണ്ട് സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മുസമ്മലിൻ്റെ ഐഡി കാർഡ് വലിച്ചു പൊട്ടിച്ചു കഴുത്തിന് പുറത്തും മറ്റുമായി ഇടിക്കുകയും . മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും, ചെയ്തു എന്ന് മുസമ്മിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്രമകാരികളിൽ നിന്നും അവിടെ എത്തിയ നല്ലളം സി.ഐ മാധ്യമ പ്രവർത്തകനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോൾ മുസമ്മിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഐ ആർ എം.യു റിപ്പോർട്ടർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Latest from Main News
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്
ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ
ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.
13-09-2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ – മുഖ്യമന്ത്രിയുടെ ഓഫീസ് 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് അംഗീകാരം നൽകി.
വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,