നിമിഷ പ്രിയയുടെ വധശിക്ഷ തടയാൻ വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി

ജൂലൈ 16 ന് നടക്കാനിരിക്കുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമനിൽ നടപ്പിലാക്കുന്നത് തടയാൻ കേന്ദ്രം അടിയന്തരവും നിർണായകവുമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു.കേന്ദ്ര സർക്കാർ നേരത്തെ നൽകിയ ഉറപ്പുകളും പാർലമെന്റിൽ സർക്കാർ സ്വീകരിച്ച പരസ്പര വിരുദ്ധമായ നിലപാടുകളും കത്തിൽ ചൂണ്ടികാട്ടുന്നുണ്ട്. ജീവനാംശവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവവും സുഗമവും ആകാനും, വിദേശത്തുള്ള ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും അദ്ദേഹം കത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്രത്തിന്റെ സമയബന്ധിത ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

കോവിഡ് കാലത്ത് നിർത്തിയ റെയിൽകൺസെഷൻ പുനഃസ്ഥാപിക്കണമെന്നും, മുതിർന്നപൗരൻമാർക്ക് സൗജന്യ ഇൻഷുറൻസും – സീനിയർസൺ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു

Next Story

കീം ഫലം റദ്ദാക്കി; റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി

Latest from Main News

ദേശീയപാതത വികസനം കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ

അഴിയൂർ: മണ്ണിട്ട് ഉയർത്തി ദേശീയ പാത .നിർമാണം . നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസപ്പെട്ട കുഞ്ഞിപ്പള്ളി ടൗൺ ഷാഫി

സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും

കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക്

സിൽവർലൈൻ പദ്ധതിക്ക് പകരമായി കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം

സിൽവർലൈൻ പദ്ധതിക്ക് പകരമായി കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു; പവന്‍ വില 1.17 ലക്ഷം കടന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ്

സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം

പത്തനംതിട്ട: സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). രണ്ട് തവണ പാളികൾ കൊണ്ടുപോയ സംഭവങ്ങളിലും