കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി ആദരിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, ജോസ്ബിൻ കുര്യാക്കോസ്, അജ്മൽ ചാലിടം, ശ്വേത ജിൻസ്, ജ്യോതിഷ് രാരപ്പൻകണ്ടി, തങ്കച്ചൻ കരിമ്പനക്കുഴി എന്നിവർ സംസാരിച്ചു.
ഫോട്ടോ : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് ഉപഹാരം കൈമാറുന്നു