ചുറ്റുപാടുകളെ പഠിക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറാവണം: ഡോ ഹരിപ്രിയ

യുവതലമുറയ്ക്ക് പ്രചോദനമായി നിൽക്കുന്നവരുടെ സംഭാവനകൾ അറിയപ്പെടുകയും, സമൂഹം അത്തരം സംഭാവനകളെ അടയാളപ്പെടുത്തിയത് വിദ്യാർത്ഥികൾ പഠനവിധേയമാക്കണമെന്നും എ ഐ സി സി അംഗം ഡോ ഹരിപ്രിയ പറഞ്ഞു. സമൂഹത്തിന് മാതൃകയായി കടന്നുവന്നവർ നടത്തിയ കഠിന പ്രയത്നങ്ങളെ അറിയുമ്പോൾ വിദ്യാത്ഥി സമൂഹത്തിന് അത് പ്രചോദനമായി തീരുമെന്നും അവർ പറഞ്ഞു. തിരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അജയ് കൃഷ്ണ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ, എടവത്ത് കണ്ടികുഞ്ഞിരാമൻ മാസ്റ്റർ, വി കെ ഇസഹാക്ക് , ബബിൻലാൽ സി ടി കെ,,ധനേഷ് വള്ളിൽ, ലിബീഷ് കെ എം, അഖിൽ നന്താനം, സുധീഷ് കോമത്ത്, അജീഷ് എ എസ്, സബിത മണക്കുനി, രഞ്ജിനി വെള്ളാച്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.