വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ നേഷണൽ ഹൈവേ അതോറിറ്റി ഓഫീസിന് മുൻപിൽ നിൽപ്പ് സമരം നടത്തി. തിരുവങ്ങൂർ മേൽപ്പാതയുടെ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുക, സർവ്വീസ് റോഡിലെ കുഴികളടച്ച് ഗതാഗത യോഗ്യമാക്കുക , പൊളിഞ്ഞു പോയ സ്ലാബുകൾ പുതുക്കി പണിയുക, വെറ്റിലപ്പാറ, ചേമഞ്ചേരി, ‘ റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ ഫൂട് ഓവർ ബ്രിഡ്ജ് പണിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഡി സി സി ജനറൽ സിക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു.വി. ഷരീഫ് , മുസ്ലീം ലീഗ് ജില്ലാ ജനറൽ സിക്രട്ടറി ടി.ടി ഇസ്മയിൽ, കണ്ണഞ്ചേരി വിജയൻ ,ഷബീർ എളവന ക്കണ്ടി, അബ്ദുൾ ഹാരിസ്, അനിൽ പാണലിൽ, ശശിധരൻ കുനിയിൽ, ശിവദാസ് വാഴയിൽ, ആലിക്കോയ കണ്ണൻ കടവ് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ റസീന ഷാഫി, വത്സല പുല്ല്യത്ത്, സി.കെ രാജലക്ഷ്മി, അബ്ദുള്ള വലിയാണ്ടി, എം.കെ, മമ്മദ് കോയ , ഹംസക്കോയ കല്ലിൽ , കെ.വി രാജൻ, എം.ഒ ഗോപാലൻ എന്നിവർ നേതൃത്വം നൽകി.