ചേളന്നൂർ: ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്എസ്എൽസി ഉന്നത വിജയികളെ ആദരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ. ശ്യാംകുമാർ മാസ്റ്റർ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ എൺപത്തിയൊന്നാം ബൂത്ത് പ്രസിഡണ്ട് മഹേഷ് സി.ടി, യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം സെക്രട്ടറി അമീഷ് വി.പി, നിജീഷ്കുമാർ, സുബീഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
