വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാനയാത്രയൊരുക്കി ജെസിഐ കൊടുവള്ളി

ജി.എം.എല്‍.പി സ്‌കൂള്‍ കൊടുവള്ളിയിലെ 15 വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാന യാത്രക്ക് അവസരമൊരുക്കി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊടുവള്ളി യൂണിറ്റ്. നൂറാം വാര്‍ഷികമാഘോഷിക്കാനൊരുങ്ങുന്ന ജിഎംഎല്‍പി സ്‌കൂള്‍ കൊടുവള്ളിയിലെ പ്രതിഭാ ക്‌ളബില്‍ നിന്നും തിരഞ്ഞെടുത്ത മിടുക്കരായ 15 വിദ്യാര്‍ഥികള്‍ക്കാണ് വിമാനയാത്ര സമ്മാനിക്കുന്നതെന്ന് ജെസിഐ കൊടുവള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോര്‍പറേറ്റ് ഗിഫ്റ്റിങ്ങ് സ്ഥാപനമായ കോര്‍ ക്രാഫ്റ്റിന്റെ സഹരണത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിമാനയാത്ര ഒരുക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കാണ് വിദ്യാര്‍ഥി പ്രതിഭകള്‍ പറക്കുക. വരും വര്‍ഷങ്ങളിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നൽകുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജെസിഐ ഭാരവാഹികള്‍ അറിയിച്ചു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ ഏറെയും പഠിക്കുന്ന കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളില്‍ ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും മികച്ച സ്വീകാര്യതയും, പ്രചോദനമേകുന്ന പ്രതികരണവുമാണ് ലഭിച്ചതെന്ന് ജെസിഐ കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ് നസ്‌റിന്‍ ഹമീദ് അറിയിച്ചു.

വിദ്യാർത്ഥികൾക്കുള്ള വിമാന യാത്രയുടെ ഫ്ലാഗ് ഓഫ്‌ കഴിഞ്ഞ ദിവസം എം.കെ.മുനീർ എംഎൽഎ നിർവഹിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജെസിഐ കൊടുവള്ളി യൂണിറ്റ് പ്രസിഡന്റ് നസ്‌റിന്‍ ഹമീദ്, ഭാരവാഹികളായ പി.സി.റാഷിദ്, ഡോ. കെ.കെ.നിജാദ്, ഷജീർ കോര്‍ ക്രാഫ്റ്റ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ചുറ്റുപാടുകളെ പഠിക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറാവണം: ഡോ ഹരിപ്രിയ

Next Story

ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു

Latest from Local News

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്