ചേളന്നൂർ: പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമാണ് കേരളത്തിൽ പ്രധാനമായി പ്രമേഹമുൾപ്പെടെ ജീവിതശൈലി രോഗങ്ങൾ വരുത്തുന്ന ദുരന്തമെന്നും അതിനെ ആദ്യഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ നോക്കി സ്വയം തിരിച്ചറിഞ്ഞു ജാഗ്രത പാലിച്ചില്ലെങ്കിൽ ആക്സിഡൻ്റുകൾ വരുത്തുന്നതിനേക്കാൾ വലിയ ദുരന്തങ്ങളാണ് നമ്മെ കാത്തിരിക്കുന്നതെന്നും അതിനെതിരെ വലിയ രീതിയിലുള്ള ബോധവൽക്കരണങ്ങൾ ആവശ്യമാണെന്നും കേരള ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ:പി.പി . പ്രമോദ് കുമാർ പറഞ്ഞു. വിജിൽ കേരള ഫൗണ്ടേഷൻ്റെ ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ വീൽചെയറുകളുടെ വിതരണ ഉദ്ഘാടനം ചേളന്നൂർ കൊട്ടുക്കൽ താഴത്ത് വാർഡ് മെമ്പർ വി.എം . ഷാനിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിൽ കേരള ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ ചേളന്നൂർ അധ്യക്ഷനായി. കെ.പി.രമേഷ്കുമാർ, കെ.മുരളീധരൻ, സി.കെ.ഷാജി, കെ.ജിതേഷ് ജോഷി. കെ., മോഹനൻ കൊട്ടുക്കൽ എന്നിവർ സംസാരിച്ചു. പി.ശോഭീന്ദ്രൻ സ്വാഗതവും ശലോമി എസ്.പി. നന്ദിയും പറഞ്ഞു.
