ജി.എച്ച് എസ് എസ് നടുവണ്ണൂരിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി ഉദ്ഘാടനം പ്രിൻസിപ്പൽ ഇ കെ ഷാമിനി നിർവ്വഹിച്ചു. ബഷീറിന്റെ നോവലുകളിലൂടെ അധ്യാപകരും വിദ്യാർഥികളും നടത്തിയ വായനാനുഭവം പ്രശസ്ത കവിയും അധ്യാപകനുമായ എം.പി അനസ് നയിച്ചു. കാലം കഴിയുന്തോറും തെളിച്ചമേറുന്ന ബഷീർ സാഹിത്യത്തിന്റെ ആഴങ്ങൾ അദ്ദേഹം വിശദമാക്കി. എസ് എം സി ചെയർമാൻ എൻ ഷിബിഷ് അധ്യക്ഷത വഹിച്ചു.
വിദ്യാർഥികളും അധ്യാപകരും ബഷീറിന്റെ എഴുത്തു ലോകം തങ്ങൾക്ക് നൽകിയ അനുഭവ വെളിച്ചം പങ്കു വച്ചു. ഹെഡ്മാസ്റ്റർ കെ നിഷിദ്, പി ഷീന, പി കെ സന്ധ്യ, ദീപ താപ്പള്ളി, കെ ജയകുമാർ, എം എം അനീഷ്, നീഹാര, തപസ്യ, യാനി, നവ തേജ്, തന്മയ, ഹരിചന്ദന തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾ ബഷീർ കൃതികളുടെയും കഥാപാത്രങ്ങളുടെയും ബാഡ്ജ് ധരിച്ച് സദസ്സിലെത്തിയത് കൗതുകമുണർത്തി. ക്ലാസ്സ് തല ചുമർ പത്രിക നിർമ്മാണം ബഷീർ കഥാപാത്ര ചിത്രീകരണം എന്നിവ മലയാളസാഹിത്യ ലോകത്തെ സുൽത്താന്റെ സ്മരണ അനശ്വരമാക്കി.