.കേരളത്തില് നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ചികിത്സയിൽ തുടരുകയാണ്. അതേസമയം, നിപ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ വവ്വാലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കുന്നതിനായി നാഷണൽ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്നും വിദഗ്ദ്ധ സംഘം സംസ്ഥാനത്തെത്തും.
മലപ്പുറം ജില്ലയില് നിപ സ്ഥിരീകരിച്ച സാഹചര്യത്തില് വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര്. ജില്ലയിലെ പഴംതീനി വവ്വാലുകളില് ICMR മുൻപ് നടത്തിയ പരിശോധനയില് നിപ വൈറസിനെതിരെയുള്ള ആന്റി ബോഡികള് കണ്ടെത്തിയിരുന്നു. രോഗസാധ്യത ലക്ഷണങ്ങള് നിരീക്ഷിച്ച് റിപ്പോര്ട്ട് ചെയ്യാന് എല്ലാ ആരോഗ്യ കേന്ദ്രങ്ങള്ക്കും നിര്ദ്ദേശം നല്കിയതായും DMO അറിയിച്ചു.