കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കർഷക സംഗമവും കർഷകർക്കുള്ള ആദരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ ദാസൻ അധ്യക്ഷ്യം വഹിച്ചു . പ്ലാൻ്റർ അഡ്വ. ജഗൻ എബ്രഹാം ജോർജ്ജ് മുഖ്യാതിഥിയായി. മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ, കൊല്ലംകണ്ടി വിജയൻ, ദാസൻ എടക്കുളം കണ്ടി, കെ.ആർ രാജീവൻ, ഇടത്തിൽ ശിവൻ, ശശി പാറോളി, കെ.ബാബു, എം.കെ സുരേഷ് ബാബു, രജിത കടവത്ത് വളപ്പിൽ, കെ.സി രാജൻ, എൻ.എം. സവിത, കെ. ജലജ, വിശ്വൻ കൊള്ളപ്പേരി, എം.പി. ബാലകൃഷ്ണൻ, കെ എം വേലായുധൻ,
നെല്ല്യാടി ശിവാനന്ദൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കീഴരിയൂരിലെ വിവിധ മേഖലയിൽപ്പെട്ട 100 കർഷകരെ ആദരിച്ചു.
