ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍എസ്എസ്, യുഎസ്, എസ്എസ്എല്‍സി, പ്ലസ് ടു, നീറ്റ് തുടങ്ങിയ പരീക്ഷകളില്‍ വിജയിച്ചവരെയും, വിവിധ മേഖലകളില്‍ പ്രതിഭ തെളിയച്ചവരെയും ചടങ്ങില്‍ വച്ച് ഉപഹാരം നല്‍കി അനുമോദിച്ചു. പരീക്ഷകളില്‍ നേടിയ വിജയത്തോടൊപ്പം സാമൂഹ്യഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. 70 തോളം മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു.
യുഡിഎഫ് കണ്‍വീനര്‍ കൃഷ്ണന്‍ കൂവില്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ മുഖപ്രഭാഷണം നടത്തി. എടാടത്ത് രാഘവന്‍, കെ കെ സുരേഷ്, ശ്രീധരന്‍ പാലയാട്ട് , സതീഷ് കന്നൂര്, പവിത്രന്‍ ആനവാതില്‍, കെ.എം.അജിതന്‍, എം. ഷിജു, ജി.കെ സുധീഷ്, എം. രാമചന്ദ്രന്‍, ദിനേശന്‍ ചെത്തില്‍, കെ.പി.എം. ഷംസു, സുഭാസി, എന്‍. മനോജ്, ചന്ദ്രന്‍ തിരുവോട്ട് , സൗരവ് പുനത്തില്‍, എം.സുരേഷ് സംസാരിച്ചു.