അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24 ന് പെരുവട്ടൂർ ഉജ്ജയിനിയിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുക.
കാലത്ത് 10 മണി മുതൽ ചലച്ചിത്ര ഗാനാലാപന മത്സരം , അവാർഡ് സമർപ്പണം , ആദരിക്കൽ ചടങ്ങ്, ഗാനാഞ്ജലി എന്നിവ ഉണ്ടാവും. എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ, ഗാനരചയിതാവ് രമേശ് കാവിൽ ,ശിവദാസ് ചേമഞ്ചേരി,പ്രൊഫ. കാവുംവട്ടം വാസുദേവൻ,ഗാനരചയിതാവ് നിധിഷ് നടേരി തുടങ്ങിയവർ പങ്കെടുക്കും.