നിപ; സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്.പൂനെ വൈറോളജി ലാബിലേക്കും ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കും.

അതേസമയം, നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്കാണ് യുവതിയെ മാറ്റിയത്. പോർട്ടബിൾ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ പ്രത്യേക ആംബുലൻസിൽ ആണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ കോളേജിലേക്ക് എത്തിച്ചത്.

കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ആശുപത്രി മാറ്റിയതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവർത്തകരാണ്. നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും

Next Story

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

Latest from Main News

സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സെൻസര്‍ സംവിധാനമുൾപ്പെടെയുള്ള അത്യാധുനിക തൊട്ടിലാണിത്‌.

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍

റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരാതി.  റാപ്പര്‍ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന്

കേരളത്തിൽ ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

’മാവേലിക്കസ്’: പോസ്റ്റര്‍ പ്രകാശനം നടൻ മോഹന്‍ലാലും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’

തോരായിക്കടവ് പാലം തകർച്ച: കോൺക്രീറ്റ് പമ്പിലെ അമിത സമ്മർദം കാരണമെന്ന് കരാർ കമ്പനി

കോഴിക്കോട് :  നിർമാണത്തിനിടെ തോരായിക്കടവ് പാലം തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് അമിത സമ്മർദത്തിൽ പ്രവർത്തിപ്പിച്ചതാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. കോൺക്രീറ്റ്