‘കുറത്തി  തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം; അണിയറ – മധു.കെ

കുറത്തി

ശ്രീപാർവ്വതിയുടെ അവതാരമാണെന്നു വിശ്വസിക്കുന്ന കുറത്തി ഒരു ഉർവ്വരദേവതയാണ്. തുളുനാട്ടിൽ നിന്നും മലനാട്ടിലെത്തി വിവിധ കാവുകളിലും തറവാടുകളിലും സ്ഥാനം കൈക്കൊണ്ട കുറത്തിയമ്മ സ്ത്രീകളുടെ ഇഷ്ടദേവതയാണ്.

മലങ്കുറത്തി, പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി, വടക്കിനിയകത്ത് കുറത്തി, സേവക്കുറത്തി, വടക്കൻകുറത്തി, തെക്കൻകുറത്തി, അഗ്നിക്കുറത്തി, അന്തിക്കുറത്തി തുടങ്ങി 18 രൂപങ്ങളിൽ കുറത്തിയമ്മ പ്രത്യക്ഷപ്പെടുന്നു.

പട്ടാംബരം കെട്ടിയ പള്ളിയറകളെക്കാൾ തറവാട്ടുവീട്ടിലെ കൊട്ടിലകം ഇഷ്ടപ്പെടുന്ന ഈ ദേവി ഭൈരവാദി പഞ്ചമൂർത്തികളിൽ ഒരാളായി ആരാധിക്കപ്പെടുന്ന മന്ത്രമൂർത്തികൂടിയാണ്.

ഐതിഹ്യം

പരമശിവനെ തപസ്സു ചെയ്ത അർജുനനെ പരീക്ഷിക്കാനും അർജുനന്റെ അഹങ്കാരം ശമിപ്പിക്കാനുമായി ശിവപാർവ്വതിമാർ കാട്ടാളവേഷത്തിൽ പ്രത്യക്ഷപ്പെടുകയും തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഇരുവരും തമ്മിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്തു. ആളെ മനസ്സിലാകാതെ യുദ്ധം ചെയ്ത അർജുനൻ യുദ്ധത്തിൽ പരാജയപ്പെട്ടു. അപ്പോൾ ശിവൻ തന്റെ യഥാർത്ഥരൂപം കാണിക്കുകയും അർജുനനെ അനുഗ്രഹിച്ച് പാശുപതാസ്ത്രം നൽകുകുകയും ചെയ്തുവെന്നാണ് ഐതിഹ്യം. പിന്നീട് മലനാട്ടിലെ ഗ്രാമഭംഗി കണ്ട് ഇവിടെ തുടർന്ന പാർവ്വതി കുറത്തി വേഷം ധരിച്ച് കൃഷിയിടങ്ങളിലെ നിത്യസന്ദർശകയും കൃഷിക്കാരുടെ സന്തതസഹചാരിയുമായി മാറി, കൃഷിയുടെ അധിദേവതയായി മാറി.

തെയ്യം
വേലസമുദായക്കാരാണ് പ്രധാനമായും കുറത്തിയെ കെട്ടിയാടുന്നത്. മലയൻ, മാവിലൻ, പുലയൻ തുടങ്ങിയ സമുദായങ്ങളും ഈ തെയ്യം കെട്ടാറുണ്ട്. കയ്യിൽ മുറവും കത്തിയുമായുള്ള കുറത്തിയമ്മയുടെ അതിമനോഹരമായ നൃത്തച്ചുവടുകൾ ഏറെ ആകർഷകമാണ്. കുറത്തിയമ്മയുടെ യത്ര മനോഹരമായി നൃത്തം ചെയ്യുന്ന തെയ്യങ്ങൾ വിരളമാണ്. വിത്തുനടാൻ നിലമൊരുക്കുന്നതും നെല്ലുകൊയ്യുന്നതും കുത്തുന്നതുമെല്ലാം ഈ തെയ്യം അവതരിപ്പിക്കാറുണ്ട്. ഓലമുടിയും, തേപ്പും കുറിയും മുഖത്തെഴുത്തും, പൊയ്ക്കണ്ണും, അരയയൊടയുമാണ് വേഷം.

Leave a Reply

Your email address will not be published.

Previous Story

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Latest from Main News

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,

രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ ക്ലിനിക്

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്.  ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി