മലപ്പുറം: കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ 53 ദിവസത്തിനുശേഷം വനം വകുപ്പ് പിടികൂടി. കേരള എസ്റ്റേറ്റിലെ സി-വൺ ഡിവിഷനിൽ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.
2024 മേയ് 15ന് കാളികാവിൽ നിന്നുള്ള ല്ലാമൂല പാലത്തിങ്ങൽ സ്വദേശിയായ കളപ്പറമ്പിൽ ഗഫൂർ അലി (44) എന്ന റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. സുഹൃത്തായ അബ്ദുൽ സമദിന്റെ മുമ്പിൽ തന്നെ കടുവ ചാടിവീണ് കഴുത്തിന് പിന്നിൽ കടിച്ചു വീഴ്‌ത്തി വലിച്ചിഴച്ചു കൊണ്ടുപോയതായിരുന്നു
ഇതോടെയാണ് വനം വകുപ്പ് കടുവയെ പിടികൂടാൻ അടിയന്തിര നടപടി സ്വീകരിച്ചത്. 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർടി സംഘങ്ങൾ രൂപീകരിക്കുകയും, മൂന്ന് കൂടുകൾ സ്ഥാപിക്കുകയും ചെയ്തു. ലൈവ് സ്ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, രണ്ട് കുങ്കിയാനകൾ, മൂന്ന് വെറ്ററിനറി ഡോക്ടർമാർ എന്നിവയുടെ സഹായത്തോടെയായിരുന്നു തെരച്ചിൽ.
മെയ് അവസാനം ആളു കയറുന്ന പ്രദേശത്ത് സ്ഥാപിച്ച കെണിയിലാണ് കടുവ ഒടുവിൽ കുടുങ്ങിയത്.