കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ വിജയത്തിനായി ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു. കോഴിക്കോട് ചിന്മയാഞ്ജലി ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മാർഗ്ഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃതാനന്ദപുരി അദ്ധ്യക്ഷനായി. ചിന്മയ മിഷനിലെ സ്വാമി ജിതാത്മാനന്ദ, വിവിധ ആശ്രമങ്ങളെ പ്രതിനിധീകരിച്ച് സ്വാമി സത്യാനന്ദപുരി, സ്വാമി നി ശിവാനന്ദപുരി, സ്വാമിനി ശ്രുതിപ്രിയാനന്ദ, ജ്ഞാന തപസ്സി ശാന്തിഗിരി, ആത്മചൈതന്യ. സദാശിവാനന്ദ അവധൂത ആനന്ദ മാർഗ്ഗി തുടങ്ങിയവർ പ്രസംഗിച്ചു.
ആചാര്യ എ.കെ.ബി. നായർ (ചെയർമാൻ) സ്വാമി ചിദാനന്ദപുരി രക്ഷാധികാരി സ്വാമി ജിതാത്മാനന്ദ (വർക്കിംഗ് പ്രസിഡന്റ് ) സ്വാമി വിവേകാമൃതാനന്ദപുരി (ജനറൽ കൺവീനർ ) എം.പി. ശ്രിനിവാസൻ ട്രഷറർ തുടങ്ങിയവർ അടങ്ങുന്ന വിപുലമായ ജില്ലാതല സ്വാഗതസംഘം രൂപികരിച്ചു.
ധർമ്മ സന്ദേശ യാത്രയുടെ സംസ്ഥാനതല മുഖ്യ രക്ഷാധികാരിയായി മാതാ അമൃതാനന്ദമയീ ദേവി ചെയർമാൻ സാഹിത്യകാരൻ സി.രാരാധാകൃഷ്ണൻ തുടങ്ങിയവർ അടങ്ങിയ 1008 അംഗ കമ്മറ്റിയെയും ജൂൺ 11 ന് തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന തല സ്വാഗത സംഘ രൂപീകരണ വേളയിൽ തിരഞ്ഞെടുത്തിരുന്നു.
Latest from Local News
പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബാലുശ്ശേരി എം എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നിർവ്വഹിച്ചു. വേദിയിൽ
കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിൽ പുതിയതായി നിർമ്മിച്ച മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു. ദേവസ്വം കുനി ഡ്രൈനേജ് കം റോഡ്, മാവുള്ള
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ചെമ്പ്രകുണ്ടയിൽ നിർമ്മിച്ച എം.സി.എഫ് (Material Collection Facility) ന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാര്യത്ത് മുക്ക് സി.കെ.ജി സ്കൂൾ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ
നാറാത്ത് പൊതുകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതി പ്രകാരം 35 ലക്ഷം







