കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി സംസ്ഥാന ബജറ്റില്‍ 1.4 കോടി രൂപ വകയിരുത്തുകയും പ്രവൃത്തി ടെണ്ടറാവുകയും ചെയ്തെങ്കിലും മഴ തുടങ്ങിയത് കാരണം പ്രവൃത്തി ആരംഭിക്കാനായില്ല. ഇതിനിടയിൽ റോഡിന്റെ ചില ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും റോഡിലെ ഗതാഗതം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു . തുടർന്ന് അടിയന്തിര പരിഹാരത്തിനായി എം എൽ എ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ തുടങ്ങാനിരിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വെള്ളകെട്ട് രൂപപ്പെട്ട സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ നടപടിയായി . പ്രവൃത്തി രണ്ടാഴ്ചക്കകം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു .
Latest from Local News
കൊയിലാണ്ടി: നടുവത്തൂർ സൗത്തിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം.എൽ എ ടി. പി രാമകൃഷ്ണൻ
കൊയിലാണ്ടി കോമത്തു കര ശ്രീകലയിൽ താമസിക്കും ഇളവന രാഘവൻ മാസ്റ്റർ (85) (റിട്ട അധ്യാപകൻ, ആന്തട്ട ഗവ യു പി സ്കൂൾ)
കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്
നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്
കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ