ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്താണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഇന്നർ റിങ്ങ് റോഡിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും ദേവസ്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
