ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൃഷി അസിസ്റ്റൻ്റ്മാരായ സഫ, അഭിഷ എന്നിവർ കുട്ടികളോട് സംവദിച്ചു. ഞാറ്റുവേലയുടെ പ്രാധാ ന്യത്തെപ്പറ്റിയുള്ള പ്രഭാഷണവും പാട്ടുകളും നാടൻപാട്ടുകളും വിത്തറിവും കൃഷിസംബന്ധിയായ പഴഞ്ചൊല്ലുകളും കൊണ്ട് ചടങ്ങ് ആകർഷകമായി.
‘ഒരു വിത്തോ ഒരു ചെടിയോ തങ്ങൾ നടാ’മെന്ന കുട്ടികളുടെ വാഗ്ദാനത്തിന് പ്രോത്സാഹനമെന്നോണം കൃഷി ഓഫീസർ കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഭവ്യ സായൂജ് അധ്യക്ഷത വഹിച്ച ചടങ്ങിന് സത്യനാഥൻ ഇല്ലത്ത് സ്വാഗതം ആശംസിക്കുകയും അമ്പിളി. സി. കെ.നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.