സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പുനൽകി.
നിലവിൽ 12 മെമു ട്രെയിനുകളാണ് കേരളത്തിൽ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളിൽ തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്ര ചെയ്യുന്നത്. ഇതൊഴിവാക്കാനായി നിലവിലെ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം ഉയര്‍ത്തണമെന്നും കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കണമെന്നും റെയിൽവേയ്ക്ക് മുന്നിൽ കേരളം പതിവായി ഉയര്‍ത്തുന്ന ആവശ്യങ്ങളാണ്. റെയിൽവേ മന്ത്രി ഉറപ്പുനൽകിയതോടെ മെമു ട്രെയിനുകളിൽ കൂടുതൽ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകും. കേരളത്തിൽ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം മെമു ട്രെയിനുകളിലും 8 കോച്ചുകളാണുള്ളത്. നിലവിൽ 8 കോച്ചുകളുള്ളത് 12 ആയും 12 കോച്ചുകളുള്ളത് 16 ആയും ഉയര്‍ത്താമെന്നാണ് റെയിവേ മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്.
