വാട്‌സ്ആപ്പില്‍ എത്തുന്ന എപികെ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സ്ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി  കേരള പൊലീസ്. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പേരിലാകും ഈ ഫയലുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുക. ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പൊലീസ് നിര്‍ദേശം നൽകുന്നു
നിങ്ങളുടെ ഫോണിലേക്ക് സാമൂഹ്യമാധ്യമങ്ങൾ വഴിയെത്തുന്ന .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം. സർക്കാർ പദ്ധതികളുടെയോ മറ്റോ പേരിലാകും ഇത്തരം ഫയലുകൾ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും ഇത്തരം ഫയലുകൾ വന്നേക്കാം. ഒരിക്കലും ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആയാൽ നിങ്ങളുടെ ഫോണിൻ്റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കും. തുടർന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ അപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്യും. ശ്രദ്ധിക്കണേ.. !!
ഓൺലൈൻ സാമ്പത്തികകുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യണം.

Leave a Reply

Your email address will not be published.

Previous Story

മരിച്ചു പോയ അച്ഛന് മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Next Story

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

Latest from Main News

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

സംസ്ഥാന ബജറ്റില്‍ കാപ്പാട് വികസനത്തിന് പത്ത് കോടി

കാപ്പാട് തീരദേശ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ചു.പാര്‍ക്ക് വികസനമുള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക

വടകര പാർലമെന്റ് മണ്ഡലത്തിൽ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 45 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

വടകര: കേന്ദ്ര ഉപരിതല മന്ത്രാലയം കേരളത്തിനായി അനുവദിച്ച സെൻട്രൽ റോഡ് ഫണ്ട് (CRIF) പദ്ധതികളിൽ രണ്ട് പ്രധാന റോഡുകൾ വടകര പാർലമെന്റ്

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം. ഫെബ്രുവരി 15 മുതൽ പരമാവധി ഡിജിറ്റൽ പെയ്മെന്‍റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.