മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി. ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് . കെ. പി രാമചന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി വേണുഗോപാൽ, സി.പി നാരായണൻ, പറമ്പാട്ട് സുധാകരൻ, ആന്തേരി ഗോപാലകൃഷ്ണൻ, ഷബീർ ജന്നത്ത്, പി.കെ സുധാകരൻ ,എടയിലാട്ട് ഉണ്ണികൃഷ്ണൻ ,ആർ ,കെ ഗോപാലൻ, കെ.കെ അനുരാഗ്, രിൻജുരാജ് ,എം.എം അർഷിന, പി.എസ് സുഭിലാഷ്, പി.മോഹനൻ, എന്നിവർ സംസാരിച്ചു.