അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ അഭിനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി പി അശോകൻ അധ്യക്ഷത വഹിച്ചു. സി എം ശശി മാസ്റ്റർ ബഷീർ അനുസ്മരണവും ബഷീർ കൃതികളെ വിശദമായി വിശദ്ധീകരിച്ചുകൊണ്ട് പ്രഭാഷണവും നടത്തി.
പരിപാടിയിൽ ടി കെ ബാലകൃഷ്ണൻ, കല്ലങ്ങൽ സുരേഷ് മാസ്റ്റർ, കെ കെ മനോജ് കുമാർ മാസ്റ്റർ, ടി അമ്മദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൽ എസ്സ് എസ്സ്, യു എസ്സ് എസ്സ് വിജയികളെയും വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പത്ര ക്വിസ് വിജയികളെയും അനുമോദിച്ചു.ഗ്രന്ഥാലയം സെക്രട്ടറി എൻ കെ നാരായണൻ സ്വാഗതവും ലൈബ്രറിയിൽ പി ബിസ നന്ദിയും രേഖപ്പെടുത്തി.