ഗണിത ശാസ്ത്ര ക്ലബ്ബ് സിറോ സ്പെയ്സ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ജി.വി.എച്ച്. എസ് എസ് ഗണിത ശാസ്ത്രവിഭാഗം സ്ഥാപിച്ച ഗണിതചത്വരത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ. എം കെ ബാലാജി നിർവ്വഹിച്ചു. ഗണിതത്തിൻ്റെ ചരിത്ര വഴികളിലേക്ക് വെളിച്ചം വീശുന്ന തരത്തിൽ ഗണിത പ്രതിഭകളുടെ ചിത്രങ്ങളും പ്രധാന കണ്ടു പിടുത്തങ്ങളുടെ സൂചനകളും ചത്വരത്തിനു മുകളിൽ സ്ഥാപിച്ച മൂന്ന് ഡയമൻഷണൽ ഗ്ലോബിൽ ആലേഖനം ചെയ്തിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയും ഫുടുബോൾ താരവുമായ നടുക്കണ്ടി കണാരൻ്റെ ഭാര്യ ഇന്ദിരാദേവിയുടെ ഓർമ്മയ്ക്കായി മക്കളായ ജിതിൻ,നിതിൻ എന്നിവർ ചേർന്നാണ് ഗണിത ചത്വരം സ്കൂളിന് സമ്മാനിച്ചത്.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ
നിജില പറവക്കൊടി അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ടി. ഷജിത ,എ സജീവ് കുമാർ ( പിടിഎ പ്രസിഡന്റ്), പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ ,നവീന ബിജു, ആർ. ബ്രിജുല , സി. സുരേഷ് , പ്രതിഭ പറമ്പത്ത് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.