കുറ്റ്യാടി : പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും കാര്യക്ഷമമാക്കണമെന്ന് കെപിഎസ് ടി എ സംസ്ഥാന കൗൺസിലർ പി. രഞ്ജിത്ത് കുമാർ പറഞ്ഞു. സ്കൂൾ തുറന്ന് മാസം ഒന്നു കഴിഞ്ഞിട്ടും സിലബസ് പരിഷ്ക്കരിച്ച ശേഷം എൽ പി വിഭാഗത്തിലെ പാഠപുസ്തക വിതരണം ഇനിയും പൂർത്തിയായിട്ടില്ല. യൂണിഫോം വിതരണവും പാതിവഴിയിലാണ്. കെപി എസ് ടി എ കുന്നുമ്മൽ ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ദേവർകോവിൽ കെവി കെ എം യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡൻ്റ് ജി. കെ. വരുൺ കുമാർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ് മുഖ്യാതിഥിയായി. സംസ്ഥാന സമിതി അംഗം മനോജ് കൈവേലി, വി.വി ജേഷ്, പി, പി. ദിനേശൻ, നാസർ വടക്കയിൽ,ടി.വി. രാഹുൽ, പി. സാജിദ്, ഹാരിസ് വടക്കയിൽ, ബി.ആർ. ലിബിഷ, അഖിൽ ഹരികൃഷ്ണൻ, എ.സി. രാഗേഷ്, സുധി അരൂർ, കെ. രമ, പി.കെ. സണ്ണി, കെ.പി.ശ്രീജിത്ത്, പ്രവീഷ് , പി.സി.അഭിരാം, എം.റീജ തുടങ്ങിയവർ പങ്കെടുത്തു.
Latest from Local News
കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഒത്തിരിപ്പ് എന്ന പേരിൽ ത്രിതല പഞ്ചായത്തുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ശതവാർഷികാഘോഷം ‘തിരുശതം’ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി വിനോദ് മാരാർ, ഗംഗാധരൻ കാഞ്ഞിലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ
നടുവണ്ണൂർ: പ്രാദേശിക കലാ കായിക സാംസ്കാരിക സമിതികളും പ്രതിഭകളും പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുക വഴി കേരളത്തിന്റെ സാമൂഹ്യാരോഗ്യം സൂക്ഷിച്ചു പോന്നിട്ടുണ്ടെന്നും അതിന്
തുറയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് നസീർ പൊടിയാടി (62) അന്തരിച്ചു.. ചരിച്ചിൽ പള്ളി മഹല്ല് സെക്രട്ടറി, ചിറക്കര മസ്ജിദുൽബുർഹാൻ പ്രസിഡണ്ട്
തിക്കോടി – ബി ജെ പിതിക്കോടി പഞ്ചായത്ത് കൺ വെൻഷൻ സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തെയ്യാറുടുപ്പിൻ്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. കോഴിക്കോട്







