പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Resultsലിങ്കിൽ നിന്നും സപ്ലിമെന്ററി ഫലം പരിശോധിക്കാം. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്ന് (4-7-25) രാവിലെ 10 മുതൽ 8ന് വൈകിട്ട് 4വരെ വരെ പ്രവേശനം നേടാം. അലോട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഈ അലോട്മെന്റിൽ താൽകാലിക പ്രവേശനം ലഭ്യമല്ല. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് വരുന്നുണ്ട്.
സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. ഇതില്‍ 6,254 പേര്‍ മറ്റു ജില്ലകളില്‍കൂടി അപേക്ഷിച്ചവരാണ്. അലോട്ട്മെന്റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. അലോട്ട്‌മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. 84 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. 334 സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്.