ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ചന്ത ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത കാരോൽ, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മുതിരകണ്ടത്തിൽ, വാർഡ് മെമ്പർമാരായ തസ്ലീന നാസർ, രമേശൻ കിഴക്കയിൽ, ജയശ്രീ മനത്താനത്ത്, ബീന കുന്നുമ്മൽ, തങ്കം ആറാം കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫിസർ അഞ്ജന ആർ.പി സ്വാഗതവും കൃഷി അസിസ്റ്റന്റ് അഭിഷനായർ വി.പി നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർക്ക് അവരുടെ കൃഷിഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനും നാട്ടുകാരെക്കൊണ്ട് വാങ്ങിക്കാനും കഴിയുന്ന സംവിധാനം ചന്ത വഴി ഒരുക്കിയിട്ടുണ്ട്. ഇത്തരമൊരു സംരംഭം കർഷകരുടെയും ഉപഭോക്താക്കളുടെയും നേട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.