സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
വടക്കൻ ഒഡിഷയും ഗംഗാ താഴ്‌വരയിലുള്ള പശ്ചിമ ബംഗാളും മുകളിലായി നിലനിൽക്കുന്ന ചക്രവാത ചുഴിയും മഹാരാഷ്ട്ര, കര്‍ണാടക തീരത്ത് നിലനില്‍ക്കുന്ന ന്യൂനമർദ്ദ പാത്തിയും സംസ്ഥാനത്ത് തുടരുന്ന മഴയ്ക്ക് കാരണമാകുന്നു.
അതേസമയം, കേരളത്തിലും സമീപപ്രദേശങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് സാധ്യത. തീരദേശവും മലയോര മേഖലയുമിലുള്ളവരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.