കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ജനങ്ങളോടും സംസ്ഥാന സർക്കാർ കാട്ടുന്ന അനീതി അവസാനിപ്പിക്കണമെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേർസ് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി വി പി ഇബ്രാഹിം കുട്ടി പറഞ്ഞു.
കെസ്മാർട്ട് പ്രതിസന്ധി പരിഹരിക്കുക,പി എം എ വൈ ഭവന പദ്ധതി അട്ടിമറി അവസാനിപ്പിക്കുക, ജീവനക്കാരുടെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൽ ജി എം എൽ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭയ്കുമുമ്പിൽ നടത്തിയ പ്രതിഷേധ സഭ ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഫക്രുദ്ധീൻ മാസ്റ്റർ അദ്ധ്യക്ഷനായി. കെ എം നജീബ്,വത്സരാജ് കേളോത്ത്,സലാം ഓടക്കൽ സംസാരിച്ചു.
എ അസീസ് മാസ്റ്റർ സ്വാഗതവും കെ ടി വി റഹ്മത്ത് നന്ദിയും പറഞ്ഞു.
