തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രിയാണ് അറിയിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനാണ് ഇപ്പോൾ കരിക്കുലം കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്.
സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പാഠഭാഗമായി ഉൾപ്പെടുത്തുക. അച്ചടി ഉടൻ തന്നെ ആരംഭിക്കുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. പൊതു സമൂഹത്തിലേക്കും വിദ്യാർത്ഥികളിലേക്കും ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് കൃത്യമായ വിവരം നൽകുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.