റാണി പബ്ലിക്ക് സ്കൂളിൽ പുസ്തക മേള ആരംഭിച്ചു

വടകര : റാണി പബ്ലിക് സ്കൂളിൽ ഡി.സി ബുക്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പുസ്തക മേള ആരംഭിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം പി. ടി. എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് നിർവഹിച്ചു. പ്രിൻസിപ്പൽ ഗീതാലക്ഷ്മി സത്യനാഥൻ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി ചിത്ര വിനീത്, അധ്യാപകരായ ബി.ബിന്ദു, ചേതന വി. ആർ, ഭാരതി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.