കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ ഫലപ്രദമാണെന്നും മരണനിരക്ക് കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഡൽഹി എയിംസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. കരൺ മദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വാക്സിനുകൾ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത കുറവാണെന്ന് ഐസിഎംആറും എയിംസും നടത്തിയ പഠനം ചൂണ്ടികാട്ടുന്നുവെന്ന് കാർഡിയോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. രാജീവ് നരംഗ് പറഞ്ഞു.
