മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു

മേപ്പയൂർ : കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിൽ ആരോഗ്യമന്ത്രി കാണിച്ച നിരുത്തരവാദിത്വത്തിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിൻ്റെ കോലം കത്തിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി കെ അനീഷ് അധ്യക്ഷനായി. കെ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പി വേണുഗോപാൽ, ഇ കെ മുഹമ്മദ് ബഷീർ, സുധാകരൻ പറമ്പാട്ട്, ഷബീർ ജന്നത്ത് എടയിലാട്ട് ഉണ്ണികൃഷ്ണൻ, ആന്തേരി ഗോപാലകൃഷ്ണൻ, പി.കെ സുധാകരൻ എം.വി ചന്ദ്രൻ ,എം.എം അർഷിന, കെ.കെ അനുരാഗ് എന്നിവർ സംസാരിച്ചു ,റിൻജു രാജ് എടവന ,മേലാട്ട് ബാലകൃഷ്ണൻ ,സുരേഷ് മൂനടിയിൽ ,വി.ടി സത്വനാഥൻ, നിധിൻ വിളയാട്ടൂർ എന്നിവർ നേതൃത്വം നൽകി ,

Leave a Reply

Your email address will not be published.