അരിക്കുളം ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ പറമ്പത്ത്നമ്പൂരി കണ്ടി – പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം സമീപത്തെ നമ്പൂരി കണ്ടി അഷ്റഫിന്റെ വീട്ടിലേക്ക് റോഡിൽ നിന്ന് വെള്ളം കുത്തി ഒഴുകുകയാണ്. കാലങ്ങളായി റോഡിലൂടെ ഒഴുകി പോയിരുന്ന വെള്ളം റോഡ് മെറ്റൽ ചെയ്ത് ഉയർത്തിയപ്പോൾ സൈഡിൽ വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഒരുക്കാതെ അശാസ്ത്രീയമായി നിർമ്മിച്ചതിനാലാണ് വീട്ടിലേക്ക് വെള്ളം കുത്തി ഒഴുകുന്നത്. മുറ്റത്ത് ചളി വെള്ളം കെട്ടി കിടക്കുന്നത് കാരണം അവർക്ക് വീട്ടീന് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് യുഡിഎഫ് 14ാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു. പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നും കൺവെൻഷൻ മുന്നറിയിപ്പ് നൽകി. അരി ക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.സി. ഇബ്രാഹിം അദ്ധ്യക്ഷ്യം വഹിച്ചു. ശ്രീധരൻ കണ്ണമ്പത്ത്,പി.കെ.കെ ബാബു, മജീദ്, സനൽ വാകമോളി, ഫൈസൽ, സമീർ എന്നിവർ സംസാരിച്ചു. യുഡിഎഫ് പ്രവർത്തകരുടെ നേതൃത്ത്വത്തിൽ മുറ്റത്തെ ചളി കോരി വൃത്തിയാക്കി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







