കുറ്റ്യാടി : പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും കാര്യക്ഷമമാക്കണമെന്ന് കെപിഎസ് ടി എ സംസ്ഥാന കൗൺസിലർ പി. രഞ്ജിത്ത് കുമാർ പറഞ്ഞു. സ്കൂൾ തുറന്ന് മാസം ഒന്നു കഴിഞ്ഞിട്ടും സിലബസ് പരിഷ്ക്കരിച്ച ശേഷം എൽ പി വിഭാഗത്തിലെ പാഠപുസ്തക വിതരണം ഇനിയും പൂർത്തിയായിട്ടില്ല യൂണിഫോം വിതരണവും പാതിവഴിയിലാണ്. കെപി എസ് ടി എ കുന്നുമ്മൽ ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ദേവർകോവിൽ കെവി കെ എം യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡൻ്റ് ജി. കെ. വരുൺ കുമാർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ് മുഖ്യാതിഥിയായി. സംസ്ഥാന സമിതി അംഗം മനോജ് കൈവേലി, വി.വി ജേഷ്, പി, പി. ദിനേശൻ, നാസർ വടക്കയിൽ,ടി.വി. രാഹുൽ, പി. സാജിദ്, ഹാരിസ് വടക്കയിൽ, ബി.ആർ. ലിബിഷ,അഖിൽ ഹരികൃഷ്ണൻ, എ.സി. രാഗേഷ്, സുധി അരൂർ, കെ. രമ, പി.കെ. സണ്ണി, കെ.പി.ശ്രീജിത്ത്, പ്രവീഷ് , പി.സി.അഭിരാം, എം.റീജ തുടങ്ങിയവർ പങ്കെടുത്തു
Latest from Local News
ഉദ്ഘാടന സജ്ജമായി മണിയൂര്‍ ഐടിഐ കെട്ടിടം. 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ 6.9 കോടി രൂപ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്







