കൊയിലാണ്ടി: കണയങ്കോട് കല്ലങ്കോട് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 7 തിങ്കളാഴ്ച ആഘോഷപൂർവം നടത്തുന്നു. ക്ഷേത്ര തന്ത്രി പെരുമ്പള്ളി ഇല്ലം പ്രദീപൻ നമ്പൂതിരിയും മേൽശാന്തി മരക്കാട്ട് ഇല്ലം ധനീഷ് നമ്പൂതിരിയും മുഖ്യ കാർമ്മികത്വം വഹിക്കും.
ഗണപതി ഹോമം, ഉഷപൂജ, കലശപൂജ, കൂട്ടപ്രാർത്ഥന, മീത്തൽ ഗുളികനു സമർപ്പിച്ച പ്രത്യേക വാർഷിക പൂജ, ഉച്ചപൂജ, പ്രസാദ ഊട്ട്, വൈകീട്ടത്തെ ദീപാരാധന, സുദർശന ഹോമം, ഭഗവതിസേവ എന്നിവ പ്രധാന ചടങ്ങുകളായിരിക്കും.