സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. ബസ്സുടമ സംഘടനകളുടെ കൂട്ടായ്മയായ ബസുടമ സംയുക്തസമിതിയുടേതാണ് തീരുമാനം. ഇ ചലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Leave a Reply

Your email address will not be published.